Malayalam Quotes उन लोगों के लिए है जो मलयालम में Quotes पढ़ना पसंद करते हैं। यहाँ मलयालम में कुछ Quotes हैं जो बेहतर प्रदर्शन के लिए आपके जीवन में आपकी मदद करेंगे। ये अच्छे Malayalam Quotes अंग्रेजी रूप में भी प्रस्तुत किए जाते हैं। ताकि आप मलयालम से अंग्रेजी को बेहतर और अच्छी तरह से समझ सकें। ये Quotes आपके पूरे जीवन में आपकी मदद करेंगे। और ये कोट्स आपको इस असली दुनिया का अहसास भी कराएंगे। इस Article में ऐसे ही बेहतरीन Malayalam Quotes के बारे में बताएँगे।
Also check – Malayalam status / Tintumon jokes
Malayalam Quotes
“Change the world by being yourself.”
“സ്വപ്നങ്ങളല്ല, ഓർമ്മകളോടെ മരിക്കുക.”
“എല്ലാവർക്കും സ്നേഹം, ആർക്കും വെറുപ്പ്.”
“Love For All, Hatred For None.”
“ഓരോ നിമിഷവും ഒരു പുതിയ തുടക്കമാണ്.”
“Every moment is a fresh beginning.”
വീഴ്ച്ചകൾ ഒന്നുംതന്നെ പറ്റാതിരിക്കുന്നതിലല്ല മാഹാത്മ്യം. ഒരോ തവണയും എഴുന്നേൽക്കുന്നതിലാണ്.
മിടുക്കർ പ്രശ്നങ്ങൾപരിഹരിക്കുന്നു.. ജ്ഞാനികൽ പ്രശ്നങ്ങൾ ഒഴിവാക്കുന്നു.
ചെറുക്കുന്നെങ്കിൽ അതു തുടക്കത്തിൽ ഒടുക്കത്തിലല്ല
വെറുപ്പിനു സ്നേഹത്തേക്കാൾ ആയുസ്സുണ്ട്.
മിക്കവരോടും ഞാൻ വൈകാരികമായി പ്രതികരിക്കുന്നു. ചിലരോട് യുക്തിയോടെയും.
അജ്ഞത മനസ്സിന്റെ രാത്രിയാണ് .എന്നാൽ നിലാവും നക്ഷത്രവുമില്ലാത്ത രാത്രി.
ഒന്നും ചെയ്യാത്തവന് അബദ്ധങ്ങൾ പറ്റുന്നില്ല
യാഥാർതഥ്യം ഒരു മായയാണ്. സ്ഥായിയായ മായ എന്നേയുള്ളൂ.
നമ്മളെ വേണ്ടാത്തവർക്കായി കരയാൻ ഉള്ളതല്ല നമ്മുടെ ജീവിതം. അത് നമ്മളെ സ്നേഹിക്കുന്നവർക്കായ് ജീവിക്കാനുള്ളതാണ്..
ജീവിതത്തിൽ നമുക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലാത്ത നിമിഷങ്ങളുണ്ടാവും.. അന്ന് മുതൽ നമ്മൾ സ്വയം സംസാരിച്ച് തുടങ്ങും.. സ്വയം തീരുമാനിച്ച് തുടങ്ങും..
മുനയൊടിഞ്ഞ് തേഞ്ഞുതീരുമ്പോഴാവും മനസ്സിലാവുക ചിലരുടെ ജീവിതങ്ങൾക്ക് നിറം പകരാനുള്ള വെറും കളർപെൻസിലുകളായിരുന്നു നമ്മളെന്ന്. -Shiva Mannar
ഇന്നലെകൾ ഓർമ്മകളായി, നാളെകൾ പ്രതീക്ഷകളുമാണ്.. ജീവിതമെന്നത് ഇന്നാണ്.
വൈകി വരുന്ന തിരിച്ചറിവുകൾക്ക് കൂട്ടായി സമയം ഒരിക്കലും കാത്ത് നിൽക്കാറില്ല…
ഒര് നല്ല മനുഷ്യനാവാൻ കേവലം 0.00 രൂപയുടെ ചിലവ് ഉള്ളൂ.
loneliness making people alone is cruelty quote malayalam
ലോകത്തെ ഏറ്റവും വലിയ ക്രൂരത എന്താണെന്നറിയാമോ..? ഒറ്റക്കിരിക്കുന്ന ഒരാൾക്ക് കൂട്ട് നൽകി വീണ്ടും അയാളെ ഒറ്റക്കാക്കി പോകുന്നതാണ്..
പാലിക്കാൻ പറ്റാത്ത വാക്കുകൾ കൊടുക്കാതിരിക്കുക. കാരണം നിങ്ങൾക്ക് അവ കേവലം വാക്കുകൾ ആവാം. പക്ഷേ ചിലർക്ക് അത് പ്രതീക്ഷകൾ ആവാം… സ്വപ്നങ്ങൾ ആവാം …
ഇരുട്ടിലും വെളിച്ചത്തിലും ഒരാളാകാൻ കഴിയുന്നവരാണ് കെടാവിളക്കാവുക… അല്ലാത്തവർ വിളക്കാകും; പക്ഷെ വെളിച്ചമുണ്ടാകില്ല.
മധുരമാണ് പ്രണയം, നുണയെന്ന പാവിനാൽ കുറുക്കിയെടുത്ത പഞ്ചാരമിഠായി..
പൊള്ളിയാലും, നിന്നെ പൊതിഞ്ഞിരിക്കാമല്ലോയെന്ന് കനലിനോട് ചാരം. -Shiva Mannar
ഇലകളായ് ഇനി നമ്മൾ പുനർജനിക്കുമെങ്കിൽ ഒരേ വൃക്ഷത്തിൽ പിറക്കണം. എനിക്കൊരു കാമിനിയായല്ല. ആനന്ദത്താലും ദുഃഖത്താലും കണ്ണുനിറഞ്ഞ ഒരു പെങ്ങളിലായാവണം.
ഓർമ്മകൾ പൂക്കുന്ന കാലം വരാനെത്ര മാധവം ഞാനിനി കാത്തിരിക്കണം.വീണ്ടുമീ ചില്ലയിൽ പ്രണയം തളിർക്കുവാൻ ഋതുവെത്ര കൂടി ഞാൻ വെയിലേറ്റു നിൽക്കണം. -Shyju Joy
നീ മാത്രം വിരിയുന്ന കാട്ടുചെടികൾ തന്നെയാണ് എന്റെ പ്രണയം.. ഒരു കൊടുംവേനലിലും വാടാത്തവ… (ഞാൻ കാദംബരി )
ആരെയെങ്കിലും മറക്കണെമെന്ന് വിചാരിച്ചാൽ.. പിന്നെ തട്ടുകടയ്ക്കും പാണ്ടിലോറിക്കും വരെ അവരുടെ പേരായിരിക്കും. -NidhinBZ
ആരാധകർ ഉണ്ടായാൽ എന്താണ് കുഴപ്പമെന്നറിയാമോ..?പുറത്തിറങ്ങി നടക്കാൻ പറ്റില്ലഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് ദൈവത്തിനാണ്…ദൈവം ഇന്നേവരെ പുറത്തിറങ്ങിയിട്ടില്ല… -കരീപ്പുഴ ശ്രീകുമാർ
സ്റ്റാറ്റസ് – ചിലരത് കൊള്ളുമെന്ന് തോന്നിയാൽ ഇടും, മറ്റ് ചിലരത് ‘കൊള്ളാനായി’ ഇടും..
ദൈവം ഭൂമിയിലേക്ക് പ്രവാചകരെ അയച്ചു.. ചെകുത്താനും ഒട്ടും കുറച്ചില്ല, മതപണ്ഡിതരെ അയച്ചു. –Ajith Kumar R
കാശ് കൊടുത്ത് ശത്രുക്കളെ വാങ്ങുന്ന വളരെ രസകരമായ ഒര് കളിയാണ് “കടം കൊടുക്കൽ”…
കിണറിലെ വെള്ളം താഴുമ്പോഴാണ് അയൽക്കാരുമായുള്ള ബന്ധം ഉയരുന്നത്.
ജീവിതത്തിന്റെ കനൽവഴികളിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടി ജീവനിൽ പറ്റിച്ചേരുന്ന ചിലരുണ്ട്. ഉത്തരം കിട്ടാത്ത ചോദ്യങ്ങളായ് നാം പോലുമറിയാതെ നമ്മുടെ ആത്മാവിൽ അലിഞ്ഞു ചേരുന്നവർ. –Greeshma Bineesh
വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ. -O.N.V
അമ്മയുടെ മടിയിലിരുന്നാണ് ലോകം കണ്ടത്..അമ്മയുടെ ചുമലിൽ കിടന്നാണ് ഗ്രാമപട്ടണങ്ങൾ കറങ്ങിയത്…അമ്മയിൽ നിന്നാണ് വാക്കുകൾ പഠിച്ചത്..എന്നിട്ടിപ്പോൾ പറയുന്നു ഈ അമ്മക്കൊന്നുമറിയില്ലെന്ന്.. -My Kannan
പറയാതെ തന്നെ കേൾക്കുകയും, നോക്കാതെ തന്നെ കാണുകയും, ചോദിക്കാതെ തന്നെ മനസ്സിലാക്കുകയും ചെയ്യുന്നതിന്റെ പേരാണ് സ്നേഹം.
ഓർമ്മകൾക്ക് ഇത്രമേൽ കൈപ്പുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ മറവിയെക്കൂടെ കൂടെ കൂട്ടാമായിരുന്നു.
മരണം അത്രമേൽ മനോഹരമായത് കൊണ്ടാവാം പോയവർ ആരും തന്നെ തിരിച്ചു വരാത്തത്. -Appuppanthadi
വരാനുള്ളതിൽ വെച്ച് ഏറ്റവും നല്ല ദിവസം എന്റെ മരണമായിരിക്കും കാരണം അന്നായിരിക്കും എനിക്കായ് മാത്രം കണ്ണുനീർ പൊഴിക്കാനും നല്ലത് പറയാനും” കുറെ പേർ എനിക്കൊപ്പമുണ്ടാവുന്നത്..
പിന്നിൽ നിന്ന് കുത്തുന്നവരോട് നന്ദി പറയുക. നമ്മൾ അവരുടെ മുന്നിൽ തന്നെയാണെന്ന് വീണ്ടും ഓർമ്മിപ്പിച്ചതിന്..!
ജീവിതമാണ് – പരീക്ഷിക്കപ്പെടും, പരാജയപ്പെടും, പിന്തള്ളപ്പെടും, പരിഹസിക്കപ്പെടും …മനുഷ്യനാണ് – മറികടക്കണം, വിജയിക്കണം, കുതിച്ചുയരണം, നേരിടണം…
കൊഴിഞ്ഞുപോകാനായി മാത്രം വിരുന്നെത്തുന്നതാണ് എന്നറിഞ്ഞിട്ടും വസന്തത്തെ വരവേൽക്കാൻ ഇല കൊഴിഞ്ഞ ചില്ലകൾ മടിക്കാറില്ല.. -Gayathri Devi
അന്യരുടെ രഹസ്യവുമായി വരുന്നവരെ സൂക്ഷിക്കുക. കാരണം നിങ്ങളുടെ രഹസ്യവുമായിട്ടായിരിക്കും അവർ തിരികെ പോകുന്നത്.
ജീവിതത്തിൽ തോറ്റുപോയവർ അധികവും ജയിക്കാൻ അറിയാത്തവരല്ല. അവർ മറ്റുള്ളവരെ ചതിക്കാൻ അറിയാത്തവരാണ്.
മനസ്സിലാക്കി ചിരിക്കുന്നവരുടെ കാലം പോയി. ഇപ്പോൾ മനസ്സിൽ ‘ആക്കി’ ചിരിക്കുന്നവരുടെ കാലമാണ്.
കടമകൾക്കു മുൻപിൽ സ്വപ്നങ്ങൾ തോൽക്കുന്നതിന്റെ പേരാണ് ജീവിതം.. -(Kadalas quotes)
ശരിയുത്തരം അറിയാമായിരുന്നിട്ടുംതെറ്റിച്ച് പറഞ്ഞ ഒരേയൊര് ഉത്തരം – “സുഖമാണ്”
ഇത്തിൾ പോലെയാണ് ചിലർ.. തനിച്ചുവളരാൻ ത്രാണിയില്ലെങ്കിലും, താങ്ങുന്നവന്റെ തണ്ടുണക്കും.. -Shiva Mannar
വെളിച്ചതോടെത്ര ശ്രമിച്ചിട്ടും പറയാനായില്ല മനസ്സിന്റെ തിമിരത്തിനേക്കാൾ നല്ലതെന്നും കണ്ണിലെ ഇരുട്ടാണെന്ന്..! -Shiva Mannar
തലമുടി ഒന്ന് നരച്ചപ്പോഴാണ് അത് വരെ വെളുപ്പിനെ സ്നേഹിച്ചിരുന്നവൻ കറുപ്പിനെ സ്നേഹിച്ചു തുടങ്ങിയത്..
പുലരിയിലും പുഞ്ചിരിയിലും വിടരട്ടെ പുതിയൊരു ലോകം.. ശുഭദിനം. സുപ്രഭാതം.. –
നിങ്ങൾ തനിച്ചാവുമ്പോൾ നിങ്ങളുടെ ചിന്തകളെ സൂക്ഷിക്കുക.. നിങ്ങൾ മറ്റുള്ളവർക്കൊപ്പമാവുമ്പോൾ നിങ്ങളുടെ വാക്കുകളെ സൂക്ഷിക്കുക. സുപ്രഭാതം. ശുഭദിനം.
ഇരുണ്ട ഓരോ രാത്രികളും അസ്തമിക്കും. പ്രതീക്ഷയുടെ പൊൻപുലരി നാളെ നമുക്ക് മുന്നിൽ പുലരുക തന്നെ ചെയ്യും…ശുഭരാത്രി, സുഖനിദ്ര. -Suresh nair
തേനൊഴിച്ച് വളർത്തിയാലും പാവയ്ക്ക തരുന്നത് കയ്പ്പാണ്. ചില മനുഷ്യരും അങ്ങനെയാണ്. ശുഭരാത്രി..
കിടന്നുറങ്ങുമ്പോഴുള്ള മനസ്സിലെ വികാരങ്ങളാണ് സ്വപ്നങ്ങളായി വിടരുന്നത് ; അതിനാൽ നല്ല ചിന്തയോടെ ഉറങ്ങുക.. സ്വപ്നങ്ങൾ നന്നാവട്ടെ, ജീവിതവും..നല്ല സ്വപ്നങ്ങൾക്കായി ശുഭരാത്രി നേരുന്നു.വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ. -ഒ.എൻ.വി കുറുപ്പ്
കുരച്ച് കൊണ്ട് വഴിയിൽ നിൽക്കുന്ന എല്ലാ പട്ടികളെയും എറിഞ്ഞോടിക്കാൻ നിന്നാൽ നിങ്ങളൊരിക്കലും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരില്ല. – വിൻസ്റ്റൺ ചർച്ചിൽ
മരിച്ച് കഴിഞ്ഞൊര് ജീവിതമുണ്ടോ എന്നതല്ല യഥാർത്ഥ ചോദ്യം.. മരിക്കുന്നതിന് മുമ്പ് നാം ‘ജീവിച്ചിരുന്നോ’ എന്നതാണ്. -ഓഷോ
നിങ്ങളുടെ ജീവിതത്തെ മറ്റൊരാളുടേതുമായി താരതമ്യം ചെയ്യരുത്. സൂര്യനെ ചന്ദ്രനുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല. തങ്ങളുടെ സമയമാവുമ്പോൾ അവർ പ്രകാശിക്കുന്നു. -എപിജെ അബ്ദുൾ കലാം
ഒര് വിദ്യാർത്ഥിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പാഠപുസ്തകം ഒരു നല്ല അധ്യാപകനാണ്. -മഹാത്മാ ഗാന്ധി
നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും കാരണം രണ്ട് കാര്യങ്ങളാണ്. – ഒന്നുകിൽ നാം ചിന്തിക്കാതെ പ്രവർത്തിക്കുന്നു അല്ലെങ്കിൽ നാം പ്രവർത്തിക്കാതെ ചിന്തിക്കുക മാത്രം ചെയ്യുന്നു. -എപിജെ അബ്ദുൾ കലാം
ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം. ഉറക്കം കെടുത്തുന്നതാണ് സ്വപ്നം. -എപിജെ അബ്ദുൾ കലാം
മറ്റുള്ളവർക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നവർ സ്വയം അത് അർഹിക്കുന്നില്ല. -എബ്രഹാം ലിങ്കൺ
മാനവ ജാതി മതമിവയില്ലാതെമാനവനായ് കഴിഞ്ഞുകൂടാം. -Parappurath Subramanianപാതിയിൽ അവസാനിച്ചു പോയ ഇന്നലെകളിലാണ് ഞാനെന്ന പൂർണത കിടക്കുന്നത്..പിന്നീട് ഒരിക്കലും എന്റെ പൂർണതയിലേക്ക് തിരിച്ചു പോവാൻ കാലം എന്നെ അനുവദിച്ചില്ല… അവസാനിച്ച കഥയുടെ ബാക്കി പിന്നീടൊരിക്കലും കേട്ടതും ഇല്ല..
ഒറ്റപ്പെട്ടവർ പലരും ഇന്നലെ ആരുടെയൊക്കെയോ പ്രിയപ്പെട്ടവരായിരിക്കാം…
പാതിവഴിയിലെവിടെയോ തിരക്കിൻറെ ആഴങ്ങളിലേക്ക് വീണുപോയപ്പോൾ തിരിച്ച് ചെല്ലാൻ പറ്റാത്ത വിധം അകന്ന് പോയതാവാം.. – P.M Rashid
തനിച്ചായവരിൽ പലരും ഒരുനാൾ ആരുടെയൊക്കെയോ ഉപേക്ഷിക്കപ്പെട്ട പ്രിയങ്ങളായിരുന്നു.. -Vyga
തനിച്ചായതെന്തെ ..? ഒരു പക്ഷെ ഈ ചോദ്യത്തിനുള്ള മറുപടികൾക്ക് അവസാനമില്ലാത്തത് കൊണ്ടാവണം ഒരു പുഞ്ചിരി നൽകി കൊണ്ട് പലരും നടന്നകലുന്നത്.. -Eattayide Aniyankutti
മരണം നല്ലൊരു കൂട്ടുകാരനാണ്; ഒത്തിരി ചീത്തപ്പേരിൽ നിന്നും സൽപ്പേര് നേടി തരുന്ന നല്ലൊരു ചങ്ങാതി.
ജീവിക്കാൻ അവകാശമില്ലാത്ത ലോകത്ത്, മരിക്കാനുള്ള അവകാശമാണ് തന്റെ ആത്മഹത്യയെന്ന് മരിച്ചവന്റെ കുറിപ്പ്… -Madhu Puliyath
ഞാൻ മരിച്ചുവെന്ന് കേട്ടമാത്രയിൽ നീ കരഞ്ഞ് കൊണ്ടെന്റെ അരികിൽ വരരുത്.. ജീവിച്ചിരുന്ന നിമിഷങ്ങളിൽ നീ മനസ്സിലാക്കാതെ പോയ എന്റെ ഹൃദയമാണ് നിശ്ചലമായത് എന്ന് നീയറിയുക..
ജീവനുള്ളപ്പോൾ മുഖത്ത് നോക്കാൻ സമയമില്ല..എന്നാൽ മരണപ്പെട്ടാൽ ആ മുഖം കാണാൻ തിരക്ക് കൂട്ടുന്ന മനുഷ്യർ…
കാത്തിരുന്നാൽ കിട്ടുമെന്ന് ഉറപ്പുള്ളത് മരണം മാത്രമേയുള്ളൂ. അത് നമ്മളെ പറ്റിക്കില്ല.. മറ്റുള്ളവർക്ക് കിട്ടി എന്ന് അസൂയപ്പെടാത്തതും അത് തന്നെയാണ്.
हम आशा करते हैं कि आपको हमारा आर्टिकल Malayalam Quotes पसंद आया होगा। अगर आपको हमारा आर्टिकल Malayalam Quotes पसंद आया हो तो इसे अपने दोस्तों और परिवार के साथ जरुर शेयर करें। आपके सहयोग से हम हमेशा आपके लिए नई जानकारी लाने का प्रयास करेंगे। आपका दिन शुभ हो।